Sunday 31 July 2011

റഹ് മത്തുല്ലില്‍ ആലമീന്‍

              നുഗ്രഹമാണ് റസൂല്‍.സ്നേഹമാണ് ആ സ്വരൂപം. ഓരോ ജീവന്റെ തുടിപ്പും ആ അനുഗ്രഹ തീവൃതയിലാണ്.ദാഹിക്കുമ്പോള്‍ കുടിക്കാന്‍ കിട്ടുന്ന പാനീയം അതിന്റെ സ്നേഹ തീര്‍ത്തമാണ്. വിശക്കുമ്പോല്‍ ജീവിപ്പിക്കുന്ന സൂക്ഷമത ആ അലിവുകൊണ്ടാണ്.ഓരോ അണുവിലും സൂക്ഷ്മതയുടെ അതിസൂക്ഷമതയിലും അനുഗ്രഹമായി നിറയുന്നതും റഹ്മത്തുല്ലില്‍ ആലമീനായ ആ പ്രണയ തീവ്രതയാണ്.അതു കൊണ്ടാണല്ലോ അള്ളാഹു ഖുര്‍ആനില്‍ പറയുന്നത്.          “അല്ലയോ റസൂലെ താങ്കളെ ഈ ആലങ്ങള്‍ക്കാകെയും അനുഗ്രഹമായിട്ടല്ലാതെ ഞാന്‍ അയച്ചിട്ടില്ല.” എന്ന്.                                                
            പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങള്‍ക്കാകെയും അനുഗ്രഹമായിട്ടാണ് റസൂലിനെ അയച്ചത്.അത്രക്കും അപാരമായ അനുഗ്രഹ വിശാലതയില്‍ നിന്നും എതൊന്നിനെയാണ് നമുക്ക് ഒഴിച്ചുനിര്‍ത്താനാവുക. മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ പൊളിഞ്ഞ് വീഴുന്നതിവിടെയാണ്.ജാതിയതയുടെ കോട്ടകള്‍ തകര്‍ക്കപ്പെടുന്നതിവിടെയാണ്. പ്രവാചകന്‍ ജീവിതം കൊണ്ട് രചിച്ചതും അതു തന്നെയായിരുന്നു          
               ഒരിക്കല്‍ ഒരു ജൂദന്‍ പ്രവാചകന്റെ സന്നിതിയിലെത്തി. അയാളുടെ മതപരമായ കര്‍മ്മങ്ങളുടെ സമയമായപ്പോള്‍ പള്ളിയുടെ ചെരിവ് കാണിച്ച് കൊടുത്ത് മത വിഭാഗ്യതയുടെ മതിലുകള്‍ പൊളിച്ച് കളഞ്ഞത് പാഠമായിരുന്നു. ബിലാലെന്ന നീഗ്രോയെ ഇസ്ളാമിന്റെ പരസ്യ പ്രക്യപനമായ ബാങ്ക് വിളിക്കാന്‍ തിരഞ്ഞെടുത്ത് ജാതീയതയുടെ കോട്ടകള്‍ തകര്‍ത്തെറിഞ്ഞത് ഉള്‍ക്കൊള്ളേണ്ട വിശ്വാസമായിരുന്നു.    
              ആലങ്ങളിലാകെയും പരന്നൊഴുകി നിറഞ്ഞ് നില്‍ക്കുന്ന പരിശുദ്ധമായ അനുഗ്രഹം ഇടുങ്ങിയ മാനസങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.ഇന്ത്രിയങ്ങള്‍ കുടുക്കിയിട്ട ജീവിതങ്ങള്‍ ബുദ്ധിയും യുക്തിയും വെച്ച് അളന്ന് തിട്ടപ്പെടുത്താന്‍ നോക്കിയാല്‍ പിടിയിലൊതുങ്ങി തരുന്നതല്ല ആ വിശാലത.       
                  ആ വിശാലത സ്നേഹത്തിന്റെതാണ്. അനുസരണ(മുസ്ളിം)യുടേതാണ്.സഹജീവികളെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയുടേതാണ്.ഏതൊന്നിന്റെ പേരില്‍ ഉള്ളം വിഭജിക്കപ്പെട്ടാലും ആ വിശാലതയുടെ അനുഗ്രഹം ഉള്‍ക്കൊള്ളാനാവില്ല.എല്ലാകെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രനായി പ്രണയഭാജനമെന്ന ബഹറില്‍ എടുത്ത് ചാടുമ്പോള്‍,ഒരു പുല്‍ക്കൊടിയെപോലും നാശത്തില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട ആര്‍ദ്രത ഉള്ളില്‍ നിറഞ്ഞ് തുളുമ്പും.ഒരു തുള്ളി ജലം അനാവശ്യമായി നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന ഉള്‍ക്കാഴ്ച അതിന്റെ അനുഗ്രഹമാകുന്നു.പ്രപഞ്ചമാകുന്ന പ്രപഞ്ചങ്ങളിലാകെയും നിറഞ്ഞ് നില്‍ക്കുന്ന ആ താളലയന സംഗീതത്തിന്റെ ഭാഗമാകാന്‍ ആയാല്‍,   
               അപ്പോള്‍മാത്രമേ റഹ്മത്തുല്ലില്‍ ആലമീനെന്ന ആശയത്തിന്റെ വിശാലത അനുഭവിക്കാനാവൂ. എഴുതുന്തോറും പുതിയ പുതിയ കഴിവഴികള്‍ തുറന്ന് വിശാലമാകുന്ന ഈ വിഷയം എഴുതുന്തോറും നമ്മുടെ നിസാരത വെളിപ്പെടുത്തുന്നു.ഇവിടെ ആരംബിക്കുകയല്ല.തുടങ്ങാന്‍ പോലുമാവാതെ നോക്കി നില്‍ക്കുകയാണ്.എഴുതിയതിനിത്രയും മാപ്പ്. ഒരു കടല്‍ കണ്ണുനീരുകൊണ്ട് ആ അനുഗ്രഹത്തെ ഉള്‍ക്കൊള്ളാനാവില്ല.                           
                          ആ അനുഗ്രഹം ഓരോ അനുഭവത്തിലും നിറയുന്നത് നോക്കി,
                          ചുറ്റിലും പരക്കുന്നത് നോക്കി, അങ്ങനെയിരിക്കാം.
                          ആ അനുഗ്രഹമാണ് വലുത്
                          അതിന് വേണ്ടിയാണ് ഈ ജീവന്‍
                          ഈ ജീവന്‍ അവിടേക്ക് സമര്‍പ്പിക്കുന്നു.
          

              അനുഗ്രമില്ലാതെ ഒരു ചലനം പോലുമാവില്ല. സ്നേഹം റസൂലാണ്. അതാണ് ഇവിടമാകെയും. ആ കടലാണിരമ്പുന്നത്. ആ പ്രണയമാണ് അലയടിക്കുന്നത്. ഇളം കാറ്റായി വന്ന് സാന്ത്വനിപ്പിക്കുന്നതും മഴയായി വന്ന് കുളിര് പകരുന്നതും അതുതന്നെയല്ലെ.        
              അലയടിച്ചു വരുന്ന സുനാമിയിലും നാശമില്ലാഴ്മയുടെ സന്ദേശമെത്തിച്ച് അനുഗ്രഹമാക്കുന്നതും നീ തന്നെയല്ലെ. രോഗം കഷ്ടപ്പെടുത്തുമ്പോള്‍ മരുന്നായി ഉള്ളില്‍ ആശ്വാസമാകുന്നതും നീ തന്നെയാകുന്നു. ഓരോ ശ്വാസത്തിലും ഓരോ കോശത്തിലും ഓരോ തുടിപ്പിലും നിറഞ്ഞ് പുഞ്ചിരി തൂകി ആശ്വസിപ്പിക്കുന്ന കാലമേ നീ തന്നെയാണ് എല്ലാം. നീ തന്നെയാണ് സാക്ഷി.         
                    നീ മാത്രമേയുള്ളൂ. ആരുമാരും തല ഉയര്‍ത്താത്ത അനുഗ്രഹ തീവൃതയാകുന്നു ആ അനുഗ്രഹം. അതു തന്നെയാവണം അനുഭവം.

Friday 22 July 2011

രണ്ട് മരണങ്ങള്‍

     രിക്കല്‍ റസൂലുള്ളാ സഹാബത്തിനോട് ചോദിച്ചു ഭൂമിക്ക് മുകളിലൂടെ നടക്കുന്ന മയ്യിത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന്. ഇല്ല എന്ന് സഹാബത്ത് മരുപടി പറഞ്ഞപ്പോള്‍ നബി സിദ്ധീക്കുല്‍ അക്ബറിനെയാണ് ചൂണ്ടി കാണിച്ചത്.
   മരിക്കുന്നതിന് മുമ്പേയുള്ള മരണം ആസ്വദിച്ച മഹാനായിരുന്നു സിദ്ധീക്കുല്‍ അക്ബര്‍(റ)
. ആഗ്രഹങ്ങള്‍ വെടിഞ്ഞ് റസൂലുള്ള എന്ന ബഹറില്‍ അലിഞ്ഞില്ലാതായ അനുരാഗി. മരണത്തിന് വേണ്ടിയാണ് ഓരോ അനുരാഗിയും യാത്ര തുടരുന്നത്. കത്തിക്കാളുന്ന പ്രണയാഗ്നിയില്‍ കത്തിക്കരിഞ്ഞ് സ്വയമില്ലാതാകുമ്പോളാണ് അവന്‍ തന്റെ പ്രയാണ സുഖം അനുഭവിക്കാന്‍ തുടങ്ങുന്നത്.
   പിന്നീട് അവന് ഭയമില്ല. അവന്‍ പുഞ്ചിരി തൂകി, ചിലപ്പോള്‍
ലിതങ്ങള്‍ പറഞ്ഞ് വഴിയിലൂടെ (ഥരീഖ) കടന്ന് പോകും.
    ഒരിടത്തൊരാള്‍ ഉണ്ടായിരുന്നു.അയാള്‍ക്ക് കോടതിയില്‍ കറേ തീര്‍പ്പാകാത്ത കേസുകള്‍ ഉണ്ടായിരുന്നു. സ്വത്തിനോടും പണത്തിനോടും അടക്കാനാവാത്ത ആര്‍ത്തിയുള്ളയാള്‍.
      മരിക്കാന്‍ കിടന്നപ്പോള്‍ വേദന സഹിക്കാനാവാതെ അയാള്‍ ഇറങ്ങി ഓടി. അഞ്ചാറ് ആളുകള്‍ ചേര്‍ന്ന് പിടിച്ച് വെച്ചിട്ടും അയാള്‍ കുതറി ഓടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. അങ്ങനെ ബലമായി പിടിച്ചുവെച്ച പത്തില്‍ കൂടുതല്‍ കരങ്ങളുടെ ബലത്തില്‍ അയാള്‍ നിലവിളിയോടെ മരണം അയാളെ കീയടക്കി.
    മറ്റൊരാളുടെ മരണം ഫലിതങ്ങള്‍ പറഞ്ഞ് ചിരിച്ച് കൊണ്ടായിരുന്നു. മരണാസന്നമായ ലക്ഷണങ്ങള്‍ അയാളുടെ മുഖത്ത് പ്രഘടമായിരുന്നു. എന്നാലും ചുറ്റും കൂടിയിരുന്നവരോട് അയാള്‍ ഫലിതങ്ങള്‍ പറഞ്ഞ് കൊണ്ടിരുന്നു. ചിരി അടക്കാനാവാതെ ഒരാള്‍ ചോദിച്ചു. ഈ സമയത്തും എന്താ ഇങ്ങനെ തമാശകള്‍ പറയുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ സുഖം അനുഭവിക്കുന്നത് ഈ നിമിഷത്തിലാണ്. ഇപ്പോള്‍ പറയാത്ത ഫലിതം എനിക്കെപ്പോഴാണ് പറയാനാവുക.
    അയാള്‍ എല്ലാവരേയും കുടുകുടേ ചിരിപ്പിച്ച് സ്വയം ചിരിയായി ആ ചിരിയില്‍ അലിഞ്ഞ് ചേര്‍ന്നു..
ഒന്നുമില്ലാഴ്മയുടെ ലഹരി






താണ് അള്ളാഹുവി ന്റെ ഭവനം. മസ്ജിദാണ് റബ്ബിന്റെ ഭവനമെന്ന് ശരീഅത്ത്. എന്താണ് പള്ളി. നാല് ചുമരുകളാല്‍ നിസ്ക്കരിക്കാന്‍ തയ്യാറാക്കി യ കെട്ടിടം. അപ്പോള്‍ എന്താണ് നിസ്ക്കാരം. അസ്സലാത്തു മിഅ്റാജില്‍ മുഅ്മിനീന്‍. എന്താണ് മിഅ്റാജ്. അത് മുനാജാത്താകുന്നു. നേരെ നേര്‍ക്ക് മുനാജാത്തിനുള്ള ഇടമാകുന്നു മസ്ജിദ്. ഒരിരിപ്പിടത്തില്‍ ഇരുത്തുവാനോ ഒരു വീട്ടില്‍ പാര്‍പ്പിക്കുവാനോ കഴിയാത്ത, ഭാഷയിലോ രൂപത്തിലോ സ്വരൂപത്തിലോ ഉള്‍ക്കൊള്ളിക്കാനാവാത്ത, അത് എന്താണെന്ന് പറഞ്ഞാല്‍ അതല്ലാതാവുന്ന, ഒന്നിലും ചേരാത്ത എല്ലാറ്റിലും കുടി കൊള്ളുന്ന ഈ പ്രതിഭാസമെന്നോ ചൈതന്യമെന്നോ പറയാനാവാത്ത സത്യത്തിന്റെ ഭവനം എന്ന പ്രയോഗം എങ്ങിനെയാണ് വിശദീകരിക്കാനാവുക.
പ്രപഞ്ചമായ പ്രപഞ്ചങ്ങളാകെ തിങ്ങിനിറഞ്ഞ പ്രകാശമായി നിലനില്‍ക്കുന്ന, അണുക്കളുടെ അതി സൂശ്മതയില്‍ കുടികൊള്ളുന്ന, അതായി തീരുമ്പോള്‍ മാത്രം അനുഭവമായി തീരുന്ന, എന്താണായി തീര്‍ന്നതെന്ന് മനസ്സില്‍ ആവാത്ത, പ്രകാശത്തിന്റെ പ്രകാശമാകുന്നു ആ സത്യം.
കാണാക്കാഴ്ചകളിലേക്കും കേള്‍ക്കാ കേള്‍വികളിലേക്കും മണക്കാത്തമണങ്ങളിലേക്കും രുചിക്കാത്ത രുചിബേദ്യങ്ങളിലേക്കും അനുഭവിക്കാത്ത സ്പര്‍ശനങ്ങളിലേക്കും നമ്മെ കൊണ്ടെണ്ടത്തിക്കുന്ന യാത്രയാണിത്. ഇവിടെ അനുഭവമാണെന്ന് പറയാനാവില്ല. പ്രേമമെന്നോ അനുഭൂതിയെന്നോ പറയാനാവില്ല. ഒന്നുമില്ലായിമയുടെ ശുദ്ധശൂന്യതയുടെ ആകാശങ്ങളില്ലാത്ത തനി ശുദ്ധതയാകുന്നു ഈ തീരം.
സമയം നശിച്ച ഇടം.കൊണ്ടുവന്നതെല്ലാം നഷ്ടപ്പെടുന്നയിടം.അതായിമാത്രം നിലനില്‍ക്കുകയും ഒന്നുമൊന്നുമില്ലാതായി തീരുകയും ചെയ്യുന്ന മഹാ സമുദ്ര പ്രളയത്തിന്റെ അതി സാഹസികത.
സാഹസമില്ലെങ്കില്‍ ഇത് സാദ്യമല്ല തന്നെ. എല്ലാ സാഹസങ്ങള്‍ക്കുമപ്പുറമാണ് ഈ സാഹസികത. ഇത് എല്ലാറ്റില്‍ നിന്നുമുള്ള മരണമാകുന്നു. മരണം ഒരു കടമ്പയാകുന്നു. മരിക്കുവാനുള്ള ധൈര്യം. അവിടെ ഇബ്ലീസ് വിശ്വാസിയാവും. അവിടെ വഴി പിഴപ്പിക്കാനാളില്ലാതാകും. അവിടെ ആരാണ് ശത്രു. അവിടെ ആരാണ് മിത്രം. അവിടെ ആരാണ് പ്രണയഭാജനം. അവിടെ ആരാണ് അഭ്യുത കാംഷി. ആരുമാരും മുന്നില്‍ തല ഉയര്‍ത്താത്ത യുക്തിയും ബുദ്ധിയും നിശ്ചലമാകുന്ന പ്രണയത്തിന്റെ അപാരതയില്‍ അവന്‍ മാത്രം നിലനില്‍ക്കുന്ന ആ ശൂന്യതയില്‍ മരണം മിഥ്യയാവുന്ന സവിധത്തില്‍ ആ അല്‍ഭുതം സംഭവിക്കുന്നു.
ഞാന്‍ എന്ന അഹന്തയുടെ കുന്നുകള്‍ ഇടിഞ്ഞ് വീണാലെ ആ പവിത്രതക്ക് നിലനില്‍പ്പുള്ളു. കാര്യകാരണങ്ങള്‍ നശിച്ചാലെ യാതാര്‍ത്ഥ്യത്തിനെ അനുഭവിക്കാനാവൂ. തൊട്ടടുത്ത്, നിന്റെ ശ്വാസത്തിന്റെ അത്ര അടുത്ത്, നിന്റെ പ്രണയങ്ങള്‍ പൂക്കുന്ന മരപ്പൂവുകളില്‍ അവന്റെ മഹനീയത നീ എന്ത് കൊണ്ട് തിരിച്ചറിയുന്നില്ല.
ആ കിളി നാദം, ആ നാദബ്രഹ്മം, ആ ഗന്ധര്‍വ്വ സംഗീതം അലയൊലിയായി ഒഴുകുന്ന നദിയായി, സ്നേഹ മാരുദനായി, പുല്ലാങ്കുഴലായി ഹൃദയ വീചികളില്‍ ഒഴുകി പരന്ന് അനുഭവമായി വിളയുന്നത് എന്ത് കൊണ്ട് നീ അറിയാതെ പോവുന്നു.
അത് മാത്രം സത്യമായി നിലനില്‍ക്കുമ്പോള്‍ എന്തിനാണ് ഇരുട്ടില്‍ തപ്പുന്നത്. ആ പ്രകാശം പരന്നൊഴുകുമ്പോള്‍ കണ്ണടച്ചിരിക്കുന്നത് എന്ത് കൊണ്ടാണ്. പ്രണയം കൊതിച്ച് മാടി വിളിക്കുമ്പോള്‍ പ്രണയം വേണ്ടാത്ത കഠിന ഹൃദയനാവാന്‍ എങ്ങിനെ കഴിയുന്നു. കടലിന്റെ അഗാധ നീലിമയില്‍, പൂര്‍ണ്ണ ചന്ദ്രന്റെ ദിവ്യ പ്രകാശത്തില്‍, വിരിയുന്ന പുശ്പ സൌന്ദര്യത്തില്‍, നിശ്ക്കളങ്കമായ കുഞ്ഞ് പുഞ്ചിരികളില്‍ ജീവന്റെ ഓരോ തുടിപ്പിലും എന്തെ ആ സാന്നിദ്യം നീ തിരിച്ചറിയുന്നില്ല.
മൌനത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ അതിമനോഹര സൌന്ദര്യമുണ്ട്. ശബ്ദം നിലക്കുന്നതും ആരംബിക്കുന്നതും മൌനത്തില്‍ നിന്നാണെന്നും മൌനം സംഗീത സാന്ദ്രമായ സമുദ്രമാണെന്നും പറഞ്ഞ് വെക്കുന്നതും ആരാണ്. പറയുന്നതും പറയിപ്പിക്കുന്നതും ഒരാള്‍ തന്നെ. കൃപയില്ലാതെ എങ്ങിനെ അക്ഷരങ്ങള്‍ തെളിയും, കാറ്റ് വീശും, കടലിളകും, പൂവിരിയും, വൈറസും ബാക്ടീരിയയും ചലിക്കും. എല്ലാം അറിവിന്റെ അറിവായതിന്റെ അങ്ങേയറ്റത്തെ അനുഭവ തീവ്രതയുടെ അനുഗ്രഹമാവുന്നു.
ഒന്നും പറയാനില്ല. എഴുതാനും. ആ ഇല്ലായിമയാണ് ഈ കുറിപ്പെഴുതിപ്പിക്കുന്നത്. അറിയാത്ത അറിവില്ലായിമയുടെ കുത്തിക്കുറിക്കലുകള്‍. അവിടെയാണ് ആശയില്ലായിമയുടെ നിരാശയില്ലായിമയുടെ ശുദ്ധത. ഏതാണാ ശുദ്ധമായ തീരം. അത് അനുഭവത്തിന്റെ കാതലായ സമുദ്രമാകുന്നു. അര്‍ത്ഥങ്ങളോ അര്‍ത്ഥരാഹിത്യങ്ങളോ നോക്കാതെ കോറിവരുന്ന അക്ഷരങ്ങളെ പകര്‍ത്തുമ്പോള്‍ വിരിയുന്ന ആശയഗതികള്‍ കാക്കത്തൊള്ളായിരം വിചാരങ്ങള്‍ ക്ഷമിക്കുമ്പോളാണ് പിറക്കുന്നത്.
ഹുബ്ബിനെക്കുറിച്ചെഴുതുന്നു. ഹുബ്ബില്‍ റബ്ബുണ്ട്. റബ്ബില്‍ ഹുബ്ബും. ഹുബ്ബുന്നബിയിലായാല്‍ റബ്ബിലായി. റബ്ബായ റബ്ബ് ഹുബ്ബായ ഹുബ്ബ് മുഹബ്ബത്ത്. മുഹബ്ബത്ത് പിന്നെ മുനാജാത്ത്. മുനാജാത്തും മുലാഖാത്തും വേണ്ടവര്‍ മുറബ്ബിയിലെത്തല്‍ നിര്‍ബന്ധം. മുറബ്ബി മുഹിബ്ബിലാണ്. മുഹിബ്ബ് ഖല്‍ബിലാണ്. ഖല്‍ബ് തുറന്നാല്‍ മുറബ്ബി അണയും. അണഞ്ഞാലെ സത്യമറിയൂ. സത്യമൊഴുകുമ്പോള്‍ താനെ ഉണ്ടാവുന്നതാണ് ഹുബ്ബ്. ഹുബ്ബ് ലങ്കും ഖല്‍ബില്‍ മംഗലം നടക്കും. മംഗലത്തില്‍ ലയനം ആവശ്യം. അപ്പോള്‍ ഫനായെന്ന നദി ഒഴുകും. നദി ഒഴുകി ബഹറില്‍ ലയിച്ചാല്‍ എടുത്ത് ചാടിയാല്‍ സര്‍വ്വം ശാന്തം.
മദീനയിലേക്ക് നടക്കണം. ചുവടുറപ്പിച്ച് വേണം മദീനയിലേക്കുള്ള യാത്ര. അടുക്കുന്തോറും ലക്ഷണങ്ങള്‍ കാണും. ഹൃദയം അണപൊട്ടും. കണ്ണുകള്‍ ഒഴുകി ഒലിക്കും. മരുഭൂമികള്‍ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളാവും. ഖല്‍ബിലെ ബിംബങ്ങളെല്ലാം തല കുത്തി വീഴും. എത്രയോ കാലമായി ഖല്‍ബില്‍ കത്തിക്കൊണ്ടണ്ടിരിക്കുന്ന അഗ്നി കെട്ടു പോവും. എല്ലാം ശാന്തമാകുന്ന ആ സുദിനത്തില്‍ മദീനയില്‍ പ്രവേശിക്കാം. പച്ച ഖുബ്ബ. സ്വര്‍ഗ്ഗീയ പൂന്തോപ്പ്. റസൂലെന്ന ഖല്‍ബിലെ പൂങ്കനി, എന്റെ ഖല്‍ബിന്റെ പ്രണയ സഖി. ഓടിച്ചെല്ലാം. മാറത്തണക്കാം. മുത്തി മണക്കാം. പിന്നെ ഞാനില്ല. എന്റെ പുന്നാര റസൂല്‍ മാത്രം. ഹുബ്ബ് നിറഞ്ഞ ഹുബ്ബായി തീര്‍ന്ന പ്രണയം മാത്രമായി തീര്‍ന്ന ആ പരമ യാതാര്‍ത്ഥ്യം മാത്രം.
മറവി അനിവാര്യമായ സത്യമാണ്. പഠിച്ചതും അറിഞ്ഞതും മറന്ന് അറിയാത്തതും അറിയേണ്ടണ്ടതുമായ പരമ സത്യമറിഞ്ഞാല്‍ പിന്നെ മറവിയില്ല. പിന്നെ മറവി അന്യമാവേണ്ടതാണ്. മാനവ കുലത്തിന് അനുഗ്രഹമല്ലാത്തതൊന്നും നല്‍കീട്ടില്ല. സത്യവും സമത്വവും പുലരണമെങ്കില്‍ മാനവന്‍ മാനവികതയെ അറിയണം. മാനവികത മൃഗീയതയില്‍ നിന്നും മാറി മാനവികതയെന്ന അത്ഭുത പ്രതിഭാസത്തിലാണ് കുടികൊള്ളുന്നത്.
സമയം സത്യമല്ല. കാക്ക സമയത്ത് പറക്കാറില്ല. തോന്നല്‍ സമയം നോക്കി വരാറുമില്ല. കടല്‍ കാറ്റ് ഋതുബേധങ്ങള്‍ സമയ ബദ്ധിതമായി നിര്‍ണ്ണയിക്കാനുള്ള ശ്രമം പാളുന്നിടത്താണ് സത്യം പിറക്കുന്നത്.
പക്ഷെ ഇതെല്ലാം ഗണിച്ചെടുക്കുന്നിടത്തും സത്യമുണ്ട്. ഒന്നും ഒന്നിനോടും യോജിപ്പിച്ച് പറയാനാവാത്ത ഗൂഡ യാതാര്‍ത്ഥ്യമാകുന്നു സത്യം. സത്യമെന്നത് മിഥ്യയും മിഥ്യയെന്നത് സത്യവുമാകുന്ന ഇപ്പറഞ്ഞതെല്ലാം അത് തന്നെയാവുകയും അതല്ലാതാവുകയും ചെയ്യുന്ന സമസ്യകളില്‍പ്പെട്ടുലയാതെ ഇതെല്ലാം മറന്ന് ശാന്തമാകുന്നിടത്തേ സത്യമുള്ളു. എല്ലായിടത്തുമുള്ളതും സത്യം തന്നെയാണ്.

സത്യമായ സത്യ ശുദ്ധതയെ സത്യമായി തന്നെ തിരിച്ചറിഞ്ഞാലെ സത്യമെന്തന്ന് തിരിച്ചറിയൂ.
ഈ ശൂന്യതയില്‍ ആരംഭിക്കുന്നു.




Friday 15 July 2011

കഥ
                     അത്ഭുത മനുഷ്യന്‍


   എന്റെ ശരീരം രോഗാധുരമാം വിതം വളരാന്‍ തുടങ്ങിയിരിക്കുന്നു. കൈകളും കാലുകളും  ഉടല്‍ ഭാഗങ്ങളും ഒരു പോലെ വളരുകയാണ്. തലക്ക് വളര്‍ച്ച കുറേ കൂടുതലായിരുന്നു. വീടിനുള്ളിലേക്ക് കേറാനാവാത്ത വിw എന്റെ വളര്‍ച്ച അതിഭീകരമായിരിക്കുന്നു.    ഇപ്പോള്‍ വീടിന്റെ പുറത്ത് എനിക്ക് വേണ്ടി തീര്‍ത്ത കോണ്‍ക്രീറ്റ് കയ്യാലപ്പുറത്താണ് കിടക്കുന്നത്. തടിച്ച് ചീര്‍ത്ത എന്റെ ശരീരം വന്‍കരയിലെ ഒരുപാട് വൈദ്യന്മാര്‍ ചികില്‍സ നടത്തിനോക്കീട്ടും, ഒരുപാട് മെഡിക്കല്‍ ലാബുകളിലേക്ക് സാമ്പിളുകള്‍ അയച്ച് കൊടുത്ത് റിസല്‍ട്ടുകള്‍ വരുത്തീട്ടും എന്റെ ഭീകര വളര്‍ച്ചക്ക് തടയിടാന്‍ ഒരു വൈദ്യത്തിനും കഴിഞ്ഞില്ല.
    ഇപ്പോള്‍ നാട്ടിലെ കുട്ടികള്‍ക്ക് എന്നെ പേടിയാണ്. കുസൃതി കാണിക്കുന്ന കുട്ടികളെ ഉമ്മമാര് എന്റെ പേര് പറഞ്ഞാണ് ഉറക്കുന്നത്. സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വരാതായിരിക്കുന്നു. നാട്ടുകാര്‍ ഉള്ളാലെ പേടിക്കുന്ന ഒരാളായി ഞാന്‍ മാറിയിരിക്കുന്നു. ശരീരത്തിന്റെ ഭീമമായ വളര്‍ച്ച എന്റെ മനസ്സിനെ ബാതിച്ചിട്ടില്ല. മനസ്സ് ചെറുതായി ചെറുതായി ആര്‍ക്കും കയറാന്‍ പഴുതില്ലാത്ത ഒരിടമായി മാറിയിരിക്കുന്നത് ഞാനറിയുന്നുണ്ട്.
    അപ്പോഴാണ് ഇത്തരം രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികില്‍സ നടത്തുന്ന ഒരു യഥാര്‍ത്ഥ ഫക്കീര്‍ വൈദ്യന്‍ മലബാര്‍ ദേശത്ത് ഉണ്ടെന്ന വിവരം കിട്ടിയത്. കപ്പലില്‍ പണിപ്പെട്ടാണ് എന്നെ കൊണ്ട് പോയത്.
    യഥാmര്‍ത്ഥ ഫക്കീര്‍ വൈദ്യന്‍ എന്നെ പരിശോദിച്ചു. ശരീരത്തിനല്ല ഖല്‍ബിനാണ് എനിക്ക് രോഗം ബാതിച്ചിരിക്കുന്നതെന്ന് വൈദ്യന്‍ കണ്ടെത്തി.
    പ്രേമാധിലേഹ്യമെന്നും കലിമത്ത് ഔശധമെന്നും പേര് പറയുന്ന ഒരു ഔശധക്കൂട്ടാണ് എനിക്ക് തന്നത്.
    ഉള്ളില്‍ എന്തൊക്കെയോ ഇടിഞ്ഞ്പൊളിഞ്ഞു. അകത്തെ ബിംബങ്ങളെല്ലാം തലകുത്തി വീണു. എത്രയോ കാലങ്ങളായി ഉള്ളില്‍ കത്തുന്ന അഗ്നി കെട്ടുപോയി. ഉള്ളില്‍ കെട്ടി ഉയര്‍ത്തിയ കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായി.
    ഞാന്‍ മെലിയാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ ഇടുങ്ങിയ മനസ്സ് മെല്ലെ വികസിക്കാന്‍ തുടങ്ങുന്നതും അത്ഭുതത്തോടെ ഞാന്‍ നോക്കിയിരുന്നു.
    ശരീരം മെലിഞ്ഞ് മെലിഞ്ഞ് ഒരു കൊള്ളിപോലെയായി. ഹൃദയത്തിന് ബാnച്ച രോഗം മാറിയപ്പോയേക്കും വല്ലാത്തൊരു അനുഭൂതി അവിടമാകെ പരന്നൊഴുകാന്‍ തുടങ്ങിയിരുന്നു.
പരംപൊരുളിന്റെ  പ്രണയവാഗ്ദാനം   

 പ്രണയം ലഹരിയാണ്. അതില്‍ വീണലിഞ്ഞാലെ അത് അനുഭവിക്കാനാവൂ. കാറ്റിലും കടലിലും അതിന്റെ താളമുണ്ട്. മഴയിലും മഞ്ഞ് തുള്ളിയിലും അതിന്റെ ഈണമുണ്ട്. ഈ പ്രപഞ്ചമാകെയും ആ താളത്തിലാണ് നിലനില്‍ക്കുന്നത്.
    ഹൃദയം അള്ളാഹു എന്ന പ്രണയ ഭാജനത്തിന് നേരെ ലക്ഷ്യം വെക്കുമ്പോള്‍ ഉള്ളില്‍ അലയടിച്ചുയരുന്ന ദിവ്യമായ പ്രണയ ലഹരി ആസ്വദിക്കാനാവും. അത് ആലങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമുദ്ര ചൈതന്യമായി നമുക്ക് അനുഭവമാവും. അതിന് ലയനമാണ് അനിവാര്യത.
    ആ ലയന സൌന്ദര്യത്തിന്റെ ഏറ്റവും ആസ്വദ്യകരമായ ഉദാഹരണം റസൂലുള്ളയായിരുന്നു. ആ ജീവിതത്തിന്റെ ഓരോതുടിപ്പും ആ വിശ്വ ലയനത്തിന്റെ നിര്‍വൃതിയിലായിരുന്നു. ഓരോ വാക്കും അള്ളാഹുവിന്റെ അരുളിമയിലായിരുന്നു.
      ദിവ്യ പ്രണയത്തില്‍ ഒന്ന് മാത്രമായി തീര്‍ന്ന ആ വിശ്വപൂര്‍ണ്ണിമയുടെ ജീവിതത്തിന്റെ ഏത് ഭാഗം എടുത്താലും സമ്പൂര്‍ണ്ണമായ മനുഷ്യവളര്‍ച്ചയിലേക്കുള്ള സംസ്ക്കരണത്തിന്റെ ജീവശാസ്ത്രം ഏതൊരാള്‍ക്കും വായിച്ചെടുക്കാനാവും.
       മക്കാഖുറൈശികള്‍ റസൂലിനെ വധിക്കാന്‍ തീരുമാനിച്ച് വീട് വളഞ്ഞ അവസരം. അലി(റ)അന്‍ഹുവിനെ സ്വന്തം വിരിപ്പില്‍ കിടത്തി പുറത്തിറങ്ങിയ പ്രവാചകന്‍ ഒരു പിടി മണ്ണ് വാരി ശത്രു പക്ഷത്തേക്കെറിഞ്ഞു. മെല്ലെ കൊലയാളിക്കൂട്ടത്തിനിടയിലൂടെ നടന്ന് പോയ സംഭവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെ.
    "നബിയെ താങ്കളാണോ മണ്ണുവാരി എറിഞ്ഞത്. താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ലാ എറിഞ്ഞത്. അത് അള്ളാഹുവാണ് എറിഞ്ഞത്."
    ഇവിടെ നബിയാണ് മണ്ണ് വാരി എറിഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. അള്ളാഹു പറയുന്നു. അത് താനാണ് എറിഞ്ഞതെന്ന്. ഇവിടെ പരമമായ ലയനത്തിന്റെ ഹൃദയഹാരിയായ ഉദാഹരണമാണ് അള്ളാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നബിയുടെ കൈകൊണ്ട് എറിഞ്ഞ മണ്ണ് പരംപൊരുളായ റബ്ബാണ് എറിഞ്ഞതെന്ന്.
    ദിവ്യപ്രണയം മൃഗീയതയില്‍ നിന്നും മനുഷ്യത്ത്വത്തിലേക്കുള്ള രസതന്ത്രമാണ്. ആ രാസപരിണാമത്തിലെ ഹൃദയം ശുദ്ധീകരിക്കപ്പെടൂ. അത് ബോധത്തില്‍ നിന്നും അതിബോധത്തിലേക്കുള്ള ലയനമാണ്. അവിടെ മനുഷ്യന്‍ സ്വയം അറിയുന്നു. അവന്റെ ഉള്ളിലെ ഹൃദയ താളത്തിന്റെ സംഗീതം അവനെ കോരിത്തരിപ്പിക്കുന്നു.
    അതാണ് ഖുദുസ്സിയായ ഹദീസില്‍ റസൂല്‍(സ) നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
    "സുന്നത്തായ കര്‍മ്മങ്ങളിലൂടെ എന്റെ അടിമ എന്നിലേക്കടുക്കും. അവന്‍ ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴമടുക്കും. അവന്‍ എന്നിലേക്ക് നടന്നടുക്കുമ്പോള്‍ ഞാനവനിലേക്ക് ഓടിയടുക്കും. ഏത് വ രെ, അവന്റെ ക്കൈയ്യുംകാലും ഞാനാകുന്നത് വരെ."
    ഇവിടെ പരംപൊരുളായ പ്രണയ സാമ്രാജ്യത്തിന്റെ വാഗ്ദാനമാണ് വായിക്കപ്പെട്ടത്. ഈ വാഗ്ദാനം ഓരോ മനുഷ്യനും ആത്മാവില്‍ സ്വീകരിക്കേണ്ട ഉണര്‍ത്തുപാട്ടാണ്. ഹൃദയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് പ്രണയം എന്ന തീവ്രമായ ഇശ്ഖ് ഉള്ളില്‍ അനുഭവിക്കാനുള്ള ഹൃദയരാഗം. അതിന്റെ പൂര്‍ത്തീകരണമാകുന്നു ഓരോ മനുഷ്യന്റെയും ജന്മ സാക്ഷാല്‍ക്കാരം..

Thursday 14 July 2011

                           മാന്ത്രികധ്വനി
      ജിഹാദ് യുദ്ധമാണ്. യുദ്ധമെന്നത് ലോകം ഞെട്ടലോടെ കേള്‍ക്കുന്ന പദവും. വാളും പരിചയും കുതിരപ്പടയും ആനപ്പടയും കഴിഞ്ഞ് അണുആറ്റം ബോംമ്പുകളുടെ കാലത്താണ് നാം ഇന്ന്. എന്തും എപ്പോഴും സംഭവിക്കാവുന്ന ഭീകരമായ ജിഹാദുകളുടെ നടുവില്‍ സ്വസ്തത നശിച്ച്, വേവലാതി പൂണ്ട് നാം ഓടാനൊരിടമില്ലാതെ യുദ്ധഭൂമിയില്‍ തനിയെ.
    ആരാണ് ഈ രണഭൂമിയില്‍ നിന്നും എന്നെ രക്ഷിക്കുക. എല്ലാ കരങ്ങളും ആയുധങ്ങളേന്തി, ബോംമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച്, ഉള്ളില്‍ തുടിക്കുന്ന രോഷാഗ്നി അധരങ്ങളില്‍ മറച്ചുപിടിച്ച്, ഏതു സ്നേഹ സാന്ത്വനത്തെയാണ് വിശ്വസിക്കേണ്ടത്. ഒന്നുമറിയാതെ സ്നേഹം വിശക്കോപ്പയാണെന്ന് തെറ്റിദ്ധരിച്ച് വിലങ്ങി നില്‍ക്കുമ്പോള്‍ അതാ അവിടെ ഒരു മാന്ത്രിക ധ്വനി മുഴങ്ങി കേള്‍ക്കുന്നു. ബദ്റ് യുദ്ധം ജയിച്ച് വരുന്ന സാഹസികതയുടെ അലയൊലി. നിലനില്‍പ്പിനും അധിജീവനത്തിനും വേണ്ടിയുള്ള പോരാട്ടം ജയിച്ച് സന്തോഷാധിക്യത്താല്‍ വീര്‍പ്പ് മുട്ടുന്ന സഹാബത്ത്.
    നബിയെ നമ്മള്‍ വിജയ ശ്രീലാളിതരായിരിക്കുന്നു.

      ഇത് വളരെ ചെറിയ യുദ്ധം. വലിയ യുദ്ധം സ്വന്തം നഫ്സിനോടുള്ള യുദ്ധമാണ്. അത് ജയിച്ചവനാണ് വിജയി.ജിഹാദെന്ന അകപ്പൊരുള്‍ വെളിവാക്കിയ തിരുവചനം. ഇച്ഛകള്‍ക്കും പച്ചകള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചവനാരാണോ അവനാണ് ജിഹാദി. അവനാണ് പോരാളി. സ്വന്തം നഫ്സ് ആയുധങ്ങളേയും പടയാളികളേയും നിരത്തി സ്വന്തത്തിനെ അറിയാന്‍ വിലക്കുന്ന യുദ്ധമുന്നേറ്റത്തെ തടുക്കാനറിയാതെ പുറം തിന്മകളിലേക്ക് മുഖം തിരിക്കുന്നവന്‍ എത്രത്തോളം വിഢിയാണ്.
            ജിഹാദ് സ്വയം പ്രഖ്യാപിക്കപ്പെടണം. പടപൊരുതി, ബോംമ്പുകള്‍ എറിഞ്ഞ് തകര്‍ക്കേണ്ട കോട്ടകള്‍ തകര്‍ത്ത്, ശത്രു പാളയങ്ങളില്‍ അങ്കലാപ്പ് പടര്‍ത്തുന്ന ഹിക്മത്തിന്റെ അരുളപ്പാടിലൂടെ വിജയക്കൊടി ഭൂമധ്യരേഖയില്‍ പാറിക്കണം. പിന്നെ യുദ്ധമില്ല. ജിഹാദി രക്തസാക്ഷിയായി. രക്തസാക്ഷി സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗീയ പൂന്തോപ്പില്‍ ലിഖാ കാണാത്ത ഒരു നിമിഷവും അവിടെ ഇരിക്കാനാവില്ല. അവന്‍ ഓടിയിറങ്ങിപ്പോവും. രക്തസാക്ഷിത്ത്വത്തിന്റെ പരകോടിയില്‍ നീ ചെന്നാല്‍ പാറിപ്പറക്കുന്ന സവിതത്തില്‍, ഇല്ലാഴ്മയുടെ അനന്തതയില്‍ ലയന സുഖത്തില്‍ വിജയശ്രീലാളിതനായി നിനക്ക് ശാന്തനാകാനാവും. 

Tuesday 12 July 2011

അകം തുറക്കുമ്പോള്‍....

“അകമിയം എന്ന വാക്കിന് അര്‍ത്ഥം രഹസ്യമായത് എന്നാണ്. രഹസ്യമായതിന് എപ്പോഴും സൌന്ദര്യം കൂടുതലാണ്. ഗൂഡമായത് പരസ്യമാവുമ്പോള്‍ അതിന്റെ അനുഭൂതി നഷ്ടമാവും. അത് കൊണ്‍ാണ് പ്രണയം മൂടിവെക്കാന്‍ നാം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രണയത്തിന്റെ തീവ്രമായ സാഗരം ഉള്ളില്‍ വന്ന് നിറയുമ്പോള്‍ അറിയാതെ തിരമാലകള്‍ പൊട്ടിച്ചിതറിപ്പോവും. അത് രഹസ്യത്തിന്റെ ഉളളിലെ സിര്‍റിന്റെ മധുരമുളള ഓര്‍മ്മകളാകുന്നു.
ഭാഷയുടെ പരിമിതിക്കുള്ളില്‍ കടലിന്റെ സൌന്ദര്യം ഒതുക്കാനാവില്ല. തെറിച്ച് വീഴുന്ന തിരമാല തുള്ളികളില്‍ ഒളിച്ചിരിക്കുന്ന സമുദ്ര ചൈതന്യത്തെ ഹൃദയത്തിന്റെ അകമിയ അറകളില്‍ ആസ്വദിക്കാനുള്ള ഒരു എളിയ ശ്രമം, അതാണീ അകമിയ തിരമാലത്തുള്ളികള്‍.
ഇശ്ഖ് പ്രണയത്തിന്റെ വര്‍ണ്ണനാധീതമായ വിശാലതയാകുന്നു. ഇശ്ഖ് സംബവിക്കുമ്പോള്‍ ലൈലയും മജ്നുവും ഇല്ലാതാവുന്നു. സുഹ്റയും മജീദും ഇല്ലാതാവുന്നു. ബദറുല്‍മുനീറും ഹുസുനുല്‍ജമാലും ഇല്ലാതാവുന്നു. ഞാനും നീയും ഇല്ലാതാവുന്നു. അതിരസകരമായ ഒരു കഥയിലൂടെ ശൈഖ് ജലാലുദ്ദീന്‍ റൂമി ഇത് വിശദമാക്കുന്നുïണ്‍്.
ഒരിക്കല്‍ പ്രേണേതാവ് തന്റെ പ്രണയ സഖിയുടെ വാതിലില്‍ ചെന്ന് മുട്ടി. ആരാ. അകത്ത് നിന്നും മന്ത്രമധുരമായ ശബ്ദമുയര്‍ന്നു.
“ഞാനാ, നിന്റെ പ്രാണേശ്വരന്‍.”
വാതില്‍ തുറക്കപ്പെട്ടില്ല. കുറേ കാലങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്‍ും വാതിലില്‍ മുട്ടി. ആരാ. അകത്ത് നിന്നും അതെ ശബ്ദം.
“നീ തന്നെയാ.”
വാതില്‍ തുറക്കപ്പെട്ടു. ഇവിടെ ഒരാള്‍ക്കേ ഇടമുള്ളു. പ്രണയ സഖി ഓര്‍മ്മപ്പെടുത്തി. 
അവിടെ പ്രണയത്തിന്റെ അമൂര്‍ത്ത ലഹരിയില്‍ ആ തീവ്ര അനുരാഗത്തില്‍ ഒന്നുമൊന്നും പറയാനാവാത്ത രഹസ്യം മാത്രമായി തീരുന്ന പ്രണയം ഒഴുകി പടരുകയാണ്.

ആ തീവ്രതയിലേക്ക് നമുക്ക് നോക്കിയിരിക്കാം. ആ തീവ്രമായ അനുഭവങ്ങളിലൂടെ കടന്ന് പോയ പ്രേണാതാക്കളുടെ കാലിന്‍ ചുവട്ടിലൂടെ നടന്ന് പോവാം. അവരുടെ പ്രണയ ശ്വാസങ്ങള്‍ പാടിയുലഞ്ഞ സംഗീതം ശ്രവണേന്ത്രിയങ്ങളിലേക്ക് സ്വീകരിക്കാം. വയിഅമ്പലങ്ങളില്‍ കുടുങ്ങിപ്പോവാതെ ദൃഡമായ ഉറപ്പോടെ പ്രണയം അനുഭവമാക്കാന്‍ ഉള്ളില്‍ മൂളുന്ന സംഗീത സാഗരത്തിലേക്ക് ശ്രദ്ധയൂന്നി നമുക്ക് മെല്ലെ നടക്കാം....