Tuesday 12 July 2011

അകം തുറക്കുമ്പോള്‍....

“അകമിയം എന്ന വാക്കിന് അര്‍ത്ഥം രഹസ്യമായത് എന്നാണ്. രഹസ്യമായതിന് എപ്പോഴും സൌന്ദര്യം കൂടുതലാണ്. ഗൂഡമായത് പരസ്യമാവുമ്പോള്‍ അതിന്റെ അനുഭൂതി നഷ്ടമാവും. അത് കൊണ്‍ാണ് പ്രണയം മൂടിവെക്കാന്‍ നാം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രണയത്തിന്റെ തീവ്രമായ സാഗരം ഉള്ളില്‍ വന്ന് നിറയുമ്പോള്‍ അറിയാതെ തിരമാലകള്‍ പൊട്ടിച്ചിതറിപ്പോവും. അത് രഹസ്യത്തിന്റെ ഉളളിലെ സിര്‍റിന്റെ മധുരമുളള ഓര്‍മ്മകളാകുന്നു.
ഭാഷയുടെ പരിമിതിക്കുള്ളില്‍ കടലിന്റെ സൌന്ദര്യം ഒതുക്കാനാവില്ല. തെറിച്ച് വീഴുന്ന തിരമാല തുള്ളികളില്‍ ഒളിച്ചിരിക്കുന്ന സമുദ്ര ചൈതന്യത്തെ ഹൃദയത്തിന്റെ അകമിയ അറകളില്‍ ആസ്വദിക്കാനുള്ള ഒരു എളിയ ശ്രമം, അതാണീ അകമിയ തിരമാലത്തുള്ളികള്‍.
ഇശ്ഖ് പ്രണയത്തിന്റെ വര്‍ണ്ണനാധീതമായ വിശാലതയാകുന്നു. ഇശ്ഖ് സംബവിക്കുമ്പോള്‍ ലൈലയും മജ്നുവും ഇല്ലാതാവുന്നു. സുഹ്റയും മജീദും ഇല്ലാതാവുന്നു. ബദറുല്‍മുനീറും ഹുസുനുല്‍ജമാലും ഇല്ലാതാവുന്നു. ഞാനും നീയും ഇല്ലാതാവുന്നു. അതിരസകരമായ ഒരു കഥയിലൂടെ ശൈഖ് ജലാലുദ്ദീന്‍ റൂമി ഇത് വിശദമാക്കുന്നുïണ്‍്.
ഒരിക്കല്‍ പ്രേണേതാവ് തന്റെ പ്രണയ സഖിയുടെ വാതിലില്‍ ചെന്ന് മുട്ടി. ആരാ. അകത്ത് നിന്നും മന്ത്രമധുരമായ ശബ്ദമുയര്‍ന്നു.
“ഞാനാ, നിന്റെ പ്രാണേശ്വരന്‍.”
വാതില്‍ തുറക്കപ്പെട്ടില്ല. കുറേ കാലങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്‍ും വാതിലില്‍ മുട്ടി. ആരാ. അകത്ത് നിന്നും അതെ ശബ്ദം.
“നീ തന്നെയാ.”
വാതില്‍ തുറക്കപ്പെട്ടു. ഇവിടെ ഒരാള്‍ക്കേ ഇടമുള്ളു. പ്രണയ സഖി ഓര്‍മ്മപ്പെടുത്തി. 
അവിടെ പ്രണയത്തിന്റെ അമൂര്‍ത്ത ലഹരിയില്‍ ആ തീവ്ര അനുരാഗത്തില്‍ ഒന്നുമൊന്നും പറയാനാവാത്ത രഹസ്യം മാത്രമായി തീരുന്ന പ്രണയം ഒഴുകി പടരുകയാണ്.

ആ തീവ്രതയിലേക്ക് നമുക്ക് നോക്കിയിരിക്കാം. ആ തീവ്രമായ അനുഭവങ്ങളിലൂടെ കടന്ന് പോയ പ്രേണാതാക്കളുടെ കാലിന്‍ ചുവട്ടിലൂടെ നടന്ന് പോവാം. അവരുടെ പ്രണയ ശ്വാസങ്ങള്‍ പാടിയുലഞ്ഞ സംഗീതം ശ്രവണേന്ത്രിയങ്ങളിലേക്ക് സ്വീകരിക്കാം. വയിഅമ്പലങ്ങളില്‍ കുടുങ്ങിപ്പോവാതെ ദൃഡമായ ഉറപ്പോടെ പ്രണയം അനുഭവമാക്കാന്‍ ഉള്ളില്‍ മൂളുന്ന സംഗീത സാഗരത്തിലേക്ക് ശ്രദ്ധയൂന്നി നമുക്ക് മെല്ലെ നടക്കാം....
   
  

No comments:

Post a Comment