Thursday 4 August 2011

ത്യധ്വനി
             ഹാദത്ത് അള്ളാഹുവിന്റ രഹസ്യമാണ്. അള്ളാഹു എവിടെയെന്ന് ോദിച്ചാല്‍ അതില്ലാത്ത ഒരണുമണി സ്ഥലം എവിടെയുണ്ടന്നാണ് മറു ചോദ്യം. ശഹാദത്ത് അറിയുന്നവന്റെ ഉള്ളില്‍ സ്നേഹം പിറവിയെടുക്കും. അവന് പിന്നെ സ്നേഹിക്കാനെ അറിയൂ. സ്നേഹം അവന്റെ സ്ഥായിഭാവമായിമാറും. അകത്തെ രഹസ്യ കവാടങ്ങള്‍ എല്ലാം തുറക്കപ്പെടും. അവിടെ ശത്രുവിനെ പോലും സ്നേഹം കൊണ്ട് പൊതിയുന്ന ആര്‍ദ്രത ഒഴുകി ഒലിക്കും. അവനെ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയാവും.
           ഇവിടെ സ്വയം നിരീക്ഷിക്കപ്പെടുകയാണ്. സ്വന്തം ഉള്ളത്തെ വിചാര വികാരങ്ങളെ, ചിന്തയില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ചിത്മില്ലാഴ്മയെ ഓരോനിമിശവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു സ്തീയെ കാണുംമ്പോള്‍ മുഖത്തില്‍ ഒരു വൈകാരിക ചലനങ്ങളും സംഭവിക്കുന്നില്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ കാമത്തിന്റെ പത്തി ഉയരുന്നുണ്ടോ. ശത്രുവിനെ കാണുമ്പോള്‍ ചിരിച്ച് കൊണ്ടിടപെടാന്‍ നമുക്കാവും. അയാളോടുള്ള ഇഷ്ടക്കേട് മനസ്സില്‍ പ്രശ്നമായി നിലനില്‍ക്കുന്നുണ്ടോ. ഇങ്ങിനെ ഓരോ നിമിശവും ശ്രദ്ധയില്‍ സദാ ജാഗ്രതയില്‍ നില്‍ക്കുമ്പോള്‍ നമ്മളെന്താണെന്ന്, നമ്മുടെ അകക്കാമ്പിലെ ചലന മറിമായങ്ങളെന്തൊക്കെയാണെന്ന് നമുക്കറിയാനാവും. നമ്മളെ വഴിപിഴപ്പിക്കുന്നവന്റെ വരവ്. നമ്മുടെ നഫ്സ് നമുക്ക് നേരെ പഴറ്റാനൊരുങ്ങുന്ന യുദ്ധ തന്ത്രങ്ങളുടെ അകപ്പൊരുള്‍ എല്ലാം ഉള്ളില്‍ തെളിഞ്ഞ് വരും. അപ്പോള്‍ മെല്ലെ വളരെ ശാന്തമായി നമുക്കതിനെ നേരിടാനാവും. ശൈഖുല്‍ അഅളം മുഹിയുദ്ധീന്‍ ശൈഖ് (റ) തങ്ങള്‍ക്ക് നൂറില്‍പ്പരം കപ്പലുകള്‍ ഉണ്ടായിരുന്നു. ശൈഖിന്റെ അടുത്തെത്തിയ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഒരു കപ്പല്‍ കടലില്‍ തകര്‍ന്നുപപോയിരിക്കുന്നു. 
              ശൈഖവര്‍കള്‍ കണ്ണുകളടച്ച് ഒരല്‍പ്പ നിമിശം നിന്ന ശേഷം കണ്ണുകള്‍ തുറന്നു വിവരം പറഞ്ഞ ആളുടെ മുകത്തേക്ക് നോക്കി പറഞ്ഞു. അല്‍ഹംദുലില്ലാ.
    പിന്നേയും കുറേനേരം കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു സന്തോഷകരമായ വാര്‍ത്തയുമായിട്ടെത്തി. തങ്ങളുടെ കപ്പലല്ലാ തകര്‍ന്നത്. അത് വേറേ കപ്പലാണ്. അപ്പോഴും ശൈഖ് കണ്ണടച്ച് കുറേനേരം ധ്യാനത്തിലായി. പിന്നെ പറഞ്ഞു അല്‍ഹംദുലില്ലാ. രണ്ടവസരത്തിലും ഒരേ മറുപടി പറഞ്ഞതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങിനെയായിരുന്നു. രണ്ട് തവണയും ഞാനെന്റെ ഉള്ളിലേക്ക് നോക്കി. ദുഖമോ സന്തോഷമോ സംഭവിക്കാത്ത ശാന്തത കളിയാടുന്ന ഉള്ളറിഞ്ഞപ്പോയാണ് തങ്ങള്‍ അല്‍ഹംദുലില്ലാ പറഞ്ഞത്.    
ലൈലയും മജ്നുവും
              നുരാഗ തീവൃതയുടെ സൌന്ദര്യാത്മക ഉദാഹരണമാണ് ലൈലയും മജ്നുവും. ലൈലയെ പ്രണയിച്ച് ഭ്രാന്തനായവന്‍ മജ്നു.
       രാജാവിന്റെ മകളായ ലൈലക്ക് അനുരാഗത്തിന്റെ വഴിയില്‍ കഠിനമായ വേദനകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഉള്ളില്‍ നിറഞ്ഞ് കവിഞ്ഞ മജ്നുവിന്റെ മുഖം അവള്‍ക്ക് മറക്കാനാവില്ല. കാരണം അവള്‍ ഇന്ത്രിയങ്ങള്‍ നിശ്ചലമായി പ്രണയമായി കഴിഞ്ഞിരുന്നു.                         
പിതാവിന്റെ കിങ്കരന്മാര്‍ ലൈലയെ തല്ലുമ്പോള്‍ പുറത്ത് വീഴുന്ന ചാട്ടവാറിന്റെ പാട് മജ്നുവിന്റെ പുറത്ത് കാണാമായിരുന്നത്രെ. അത്രക്കും ലയന സമുദ്രമായിരുന്നു ആ പ്രണയം. ലൈലയെ തേടിയ മജ്നു കല്ലിലും പുല്ലിലും സര്‍വ്വതിലും അവളെ ദര്‍ശിച്ചു. വീശി വരുന്ന കാറ്റിന്റെ സുകന്ധം അവളുടേതായിരുന്നു.
    സ്വയം പ്രണയമായിമാറിയപ്പോള്‍ അതിലും വലിയ സുഖം വേറെയില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. വേദനയും സുഖമാണെന്നറിഞ്ഞ നിമിഷങ്ങള്‍. ഇരുളറിയാതെ മണമറിയാതെ രുചിയറിയാതെ ശബ്ദങ്ങള്‍ കേള്‍ക്കാതെ ലയന സുഖമറിഞ്ഞ മറിമായം. എന്താണ് ഉള്ളില്‍ സംഭവിക്കുന്നതെന്നറിഞ്ഞില്ല. എവിടെയാണ് വികാരങ്ങള്‍ പതഞ്ഞ് പൊങ്ങുന്നതെന്നറിഞ്ഞില്ല. എവിടെയാണ് വിവേകം വെച്ച് മറന്നതെന്നറിഞ്ഞില്ല. എല്ലാ ദുഖവും സുഖമായിരുന്നു. എല്ലാ വേദനയും നിര്‍വൃതിയായിരുന്നു.
           കാലില്‍ തറച്ച മുള്ളുകള്‍ കൊണ്ട് രക്തം കിനുയുന്നത് അറിയാതെ, ചുറ്റില്‍ നിന്നും വിളിച്ച് കൂവുന്ന ശകാര വാക്കുകള്‍ കേള്‍ക്കാതെ ഒരേ ഒരു ആകര്‍ഷണ കേന്ദ്രത്തിലേക്ക് ശ്രദ്ധയൂന്നിയാണ് നടന്നത്. അവിടെ പ്രണയത്തന്റെ സരോവരത്തില്‍ രാജകീയ സിംഹാസനത്തില്‍ പ്രണയ സഖീ, പ്രിയ ലൈല നീയില്ലാതെ ഒരു നിമിശമില്ല. നീയില്ലാത്ത ശ്വാസമില്ല. നീയില്ലാത്ത ഒന്നുമില്ല. നീയില്ലാതെ ഞാനെങ്ങിനെ നിലനില്‍ക്കും. ഞാനുണ്ടായാല്‍ നിന്നെ ഞാനെങ്ങിനെ അറിയും. നീ മാത്രം മതി. നീ മാത്രം മതി...
    അനുരാഗത്തിന്റെ തീവ്ര ലഹരിയില്‍ ലൈലയെ മജ്നുവിന്റെ മുന്നില്‍ ഹാജരാക്കി. പക്ഷെ ലൈലയെ മജ്നു തിരിച്ചറിഞ്ഞില്ല. ഇതെന്റെ ലൈലയല്ലാ എന്ന് പറഞ്ഞ് വീണ്ടും അന്വേഷണത്തിന്റെ പാഥ പിന്തുടരുകയായിരുന്നു.
    ലൈലയില്‍ അലിഞ്ഞ മജ്നുവിന് വേറെയൊരു ലൈലയെ ഉള്‍ക്കൊള്ളാനാവുന്നതെങ്ങിനെ.
    പ്രണയം ലയനമാണ്. ലയനം ഒന്നാവലാണ്. അവിടെ രണ്ടില്ല. ഒന്നായി തീര്‍ന്ന പരമമായ ഒന്ന് മാത്രം. അതൊരു തീവ്രമായ ശക്തിയാണ്. ആലം പതിനെട്ടായിരം അടങ്ങിയ മഹാ ശക്തിയാണത്. അതിനെ മഹാ ആത്മാവെന്നും വിളിക്കാം. ഏതുപേരില്‍ വിളിച്ചാലും അതുതന്നെയാണത്. ഒരു പേരിലും ഒതുങ്ങുന്നതല്ലാ ഈ ശക്തി. അതില്‍ അലിഞ്ഞവന്‍ പൊരുളും കാലവും എല്ലാം ആ ലയന വിശാലതയുടെ സുഖാനുഭൂതിയാകുന്നു.
    മിഅറാജില്‍ സംഭവിച്ചതും അതായിരുന്നു. ഖല്ലാജിബ്നു മന്‍സൂറും ആ പ്രണയമായിരുന്നു. മുഹിയുദ്ദീനും മുഈനുദ്ദീനും രിഫായിയും അത് തന്നെയായിരുന്നു.
    ആ ലയന സുഖത്തിന്റെ തീവ്രതയിലായിരുന്ന റാബിയത്തുല്‍ അദബിയ്യയുടെ അടുത്ത് ഒരാള്‍ പ്രണയാഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ ആ അനുരാഗി ഇങ്ങിനെയാണ് മൊഴിഞ്ഞത്.
         ഈ ശരീരം നിങ്ങള്‍ക്ക് വേണമെങ്കിലെടുക്കാം. ഖല്‍ബ് ഞാനെന്റെ പ്രണയ ഭാജനത്തിന് നല്‍കി കഴിഞ്ഞിരിക്കുന്നു. അത് തിരിച്ചെടുക്കാനാവില്ല.
    ഇവിടെ ഏതു അനുരാഗിയും ദിവ്യമായ ലയന സാമ്രാജ്യത്തിലേക്കാണ് നയിക്കപ്പെടുന്നത്. ആ പ്രണയം മുട്ടിവിളിക്കുമ്പോള്‍ പ്രണയത്തിന് പാകമായ ഖല്‍ബുകള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. പ്രണയിച്ചേ തീരൂ. ഉള്ളില്‍ പ്രണയം പൂത്തുലയുമ്പോള്‍ ആ ലഹരിയില്‍ നൃത്തം ചവിട്ടാതിരിക്കാനാവില്ല. സ്വയം ഇല്ലാതായി അള്ളാഹുമാത്രമാകുന്ന പ്രണയം ഈ തീവ്രത തന്നെയാകുന്നു.
           എഴുതിയാലും പറഞ്ഞാലും തീരാത്ത ഈ അനുഭവം സത്യമാണോ മിഥ്യയാണോ. അതിനും അടിസ്ഥാനമില്ലാതാകുന്നു. എല്ലാം ഒന്നിലടങ്ങിയാല്‍ പിന്നെ ഖൈറും ശര്‍റും എവിടെ. ഒന്നും ഒന്നും രണ്ടല്ല ഇമ്മിണി വല്യ ഒന്നാണെന്ന് ഫലിതം പറഞ്ഞ് പ്രണയം രഹസ്യമാക്കി കൊണ്ട് നടന്ന വൈക്കം മുഹമ്മദ് ബഷീറും ചിന്തയുടെ ഏതോ നിമിശത്തില്‍ പറഞ്ഞു. ഞാനും ഖല്ലാജാണെന്ന്.
    അനല്‍ഹഖും അഹംബ്രഹ്മാസ്മിയും തമാശയായി പറഞ്ഞ ബഷീറും കാലത്തിന്റെ സുഖാനുഭൂതിയില്‍ ലയിച്ചു. ഇനി ലൈലയും മജ്നുവും പുനര്‍ജനിക്കുന്നു. അവര്‍ ജീവിക്കുന്ന ഈ അനുഭൂതിയുടെ നിമിശങ്ങളില്‍ പ്രണയത്തിന് പുതിയ ഭാക്ഷ്യങ്ങള്‍ രചിക്കപ്പെടുന്നു.
    അദ്യവും അന്ത്യവുമില്ലാത്ത ഈ പ്രണയത്തിന്റെ പ്രായാണം ഇനി അനുഭവമാവുകതന്നെയാണ് വേണ്ടത്.

Monday 1 August 2011

ശുദ്ധമായപാലും കലക്കവെള്ളവും


        രിക്കല്‍ ഒരു പണ്ഡിതന്‍ ഒരു സൂഫി ഗുരുവിനെ കാണാന്‍പോയി. ഗുരു പണ്ഡിതന്റെ മുഖത്തേക്ക് നോക്കി.
        പണ്ഡിതന്‍ പറഞ്ഞു.
        'ഞാന്‍ പള്ളിദര്‍സ്സില്‍ 10 കൊല്ലം ഓതി പഠിച്ചിട്ടുണ്ട്. കോളജില്‍ 5 കൊല്ലം. അറബിയും ഇംഗ്ളീഷുമറിയാം. കുറേ കിത്താബുകള്‍ എഴുതീട്ടുണ്ട്. എന്നെ ശിഷ്യനായി സ്വീകരിക്കണം.'
        ഗുരു കുറേനേരം മൌനത്തിലായിരുന്നു. എന്നിട്ട് അയാളോട് പറഞ്ഞു.
        കലക്കവെള്ളം നിറഞ്ഞ പാത്രത്തിലേക്ക് ശുദ്ധമായ പാലൊഴിക്കാന്‍ കഴിയില്ല. കലക്കവെള്ളം ഒഴിച്ച് കളഞ്ഞ് കാലിയായ പാത്രവുമായി വരിക.അപ്പോള്‍ ആലോചിക്കാം.
        പാണ്ഡിത്യം എന്ന അഹംഭാവമാകുന്ന കലക്കവെള്ളം നിറച്ച പാത്രവുമായി ഒരു ഗുരുവിനെ സമീപിച്ചാല്‍ കലക്കവെള്ളം ഒഴിച്ച് കളയാതെ ശുദ്ധമായ പാല് എങ്ങ്നെയാണ് അയാളുടെ പാത്രത്തിലേക്ക് ഒഴിക്കാനാവുക.
         പണ്ഡിതനെ ഗുരു മടക്കി അയച്ചു.