Sunday 31 July 2011

റഹ് മത്തുല്ലില്‍ ആലമീന്‍

              നുഗ്രഹമാണ് റസൂല്‍.സ്നേഹമാണ് ആ സ്വരൂപം. ഓരോ ജീവന്റെ തുടിപ്പും ആ അനുഗ്രഹ തീവൃതയിലാണ്.ദാഹിക്കുമ്പോള്‍ കുടിക്കാന്‍ കിട്ടുന്ന പാനീയം അതിന്റെ സ്നേഹ തീര്‍ത്തമാണ്. വിശക്കുമ്പോല്‍ ജീവിപ്പിക്കുന്ന സൂക്ഷമത ആ അലിവുകൊണ്ടാണ്.ഓരോ അണുവിലും സൂക്ഷ്മതയുടെ അതിസൂക്ഷമതയിലും അനുഗ്രഹമായി നിറയുന്നതും റഹ്മത്തുല്ലില്‍ ആലമീനായ ആ പ്രണയ തീവ്രതയാണ്.അതു കൊണ്ടാണല്ലോ അള്ളാഹു ഖുര്‍ആനില്‍ പറയുന്നത്.          “അല്ലയോ റസൂലെ താങ്കളെ ഈ ആലങ്ങള്‍ക്കാകെയും അനുഗ്രഹമായിട്ടല്ലാതെ ഞാന്‍ അയച്ചിട്ടില്ല.” എന്ന്.                                                
            പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങള്‍ക്കാകെയും അനുഗ്രഹമായിട്ടാണ് റസൂലിനെ അയച്ചത്.അത്രക്കും അപാരമായ അനുഗ്രഹ വിശാലതയില്‍ നിന്നും എതൊന്നിനെയാണ് നമുക്ക് ഒഴിച്ചുനിര്‍ത്താനാവുക. മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ പൊളിഞ്ഞ് വീഴുന്നതിവിടെയാണ്.ജാതിയതയുടെ കോട്ടകള്‍ തകര്‍ക്കപ്പെടുന്നതിവിടെയാണ്. പ്രവാചകന്‍ ജീവിതം കൊണ്ട് രചിച്ചതും അതു തന്നെയായിരുന്നു          
               ഒരിക്കല്‍ ഒരു ജൂദന്‍ പ്രവാചകന്റെ സന്നിതിയിലെത്തി. അയാളുടെ മതപരമായ കര്‍മ്മങ്ങളുടെ സമയമായപ്പോള്‍ പള്ളിയുടെ ചെരിവ് കാണിച്ച് കൊടുത്ത് മത വിഭാഗ്യതയുടെ മതിലുകള്‍ പൊളിച്ച് കളഞ്ഞത് പാഠമായിരുന്നു. ബിലാലെന്ന നീഗ്രോയെ ഇസ്ളാമിന്റെ പരസ്യ പ്രക്യപനമായ ബാങ്ക് വിളിക്കാന്‍ തിരഞ്ഞെടുത്ത് ജാതീയതയുടെ കോട്ടകള്‍ തകര്‍ത്തെറിഞ്ഞത് ഉള്‍ക്കൊള്ളേണ്ട വിശ്വാസമായിരുന്നു.    
              ആലങ്ങളിലാകെയും പരന്നൊഴുകി നിറഞ്ഞ് നില്‍ക്കുന്ന പരിശുദ്ധമായ അനുഗ്രഹം ഇടുങ്ങിയ മാനസങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.ഇന്ത്രിയങ്ങള്‍ കുടുക്കിയിട്ട ജീവിതങ്ങള്‍ ബുദ്ധിയും യുക്തിയും വെച്ച് അളന്ന് തിട്ടപ്പെടുത്താന്‍ നോക്കിയാല്‍ പിടിയിലൊതുങ്ങി തരുന്നതല്ല ആ വിശാലത.       
                  ആ വിശാലത സ്നേഹത്തിന്റെതാണ്. അനുസരണ(മുസ്ളിം)യുടേതാണ്.സഹജീവികളെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയുടേതാണ്.ഏതൊന്നിന്റെ പേരില്‍ ഉള്ളം വിഭജിക്കപ്പെട്ടാലും ആ വിശാലതയുടെ അനുഗ്രഹം ഉള്‍ക്കൊള്ളാനാവില്ല.എല്ലാകെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രനായി പ്രണയഭാജനമെന്ന ബഹറില്‍ എടുത്ത് ചാടുമ്പോള്‍,ഒരു പുല്‍ക്കൊടിയെപോലും നാശത്തില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട ആര്‍ദ്രത ഉള്ളില്‍ നിറഞ്ഞ് തുളുമ്പും.ഒരു തുള്ളി ജലം അനാവശ്യമായി നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന ഉള്‍ക്കാഴ്ച അതിന്റെ അനുഗ്രഹമാകുന്നു.പ്രപഞ്ചമാകുന്ന പ്രപഞ്ചങ്ങളിലാകെയും നിറഞ്ഞ് നില്‍ക്കുന്ന ആ താളലയന സംഗീതത്തിന്റെ ഭാഗമാകാന്‍ ആയാല്‍,   
               അപ്പോള്‍മാത്രമേ റഹ്മത്തുല്ലില്‍ ആലമീനെന്ന ആശയത്തിന്റെ വിശാലത അനുഭവിക്കാനാവൂ. എഴുതുന്തോറും പുതിയ പുതിയ കഴിവഴികള്‍ തുറന്ന് വിശാലമാകുന്ന ഈ വിഷയം എഴുതുന്തോറും നമ്മുടെ നിസാരത വെളിപ്പെടുത്തുന്നു.ഇവിടെ ആരംബിക്കുകയല്ല.തുടങ്ങാന്‍ പോലുമാവാതെ നോക്കി നില്‍ക്കുകയാണ്.എഴുതിയതിനിത്രയും മാപ്പ്. ഒരു കടല്‍ കണ്ണുനീരുകൊണ്ട് ആ അനുഗ്രഹത്തെ ഉള്‍ക്കൊള്ളാനാവില്ല.                           
                          ആ അനുഗ്രഹം ഓരോ അനുഭവത്തിലും നിറയുന്നത് നോക്കി,
                          ചുറ്റിലും പരക്കുന്നത് നോക്കി, അങ്ങനെയിരിക്കാം.
                          ആ അനുഗ്രഹമാണ് വലുത്
                          അതിന് വേണ്ടിയാണ് ഈ ജീവന്‍
                          ഈ ജീവന്‍ അവിടേക്ക് സമര്‍പ്പിക്കുന്നു.
          

              അനുഗ്രമില്ലാതെ ഒരു ചലനം പോലുമാവില്ല. സ്നേഹം റസൂലാണ്. അതാണ് ഇവിടമാകെയും. ആ കടലാണിരമ്പുന്നത്. ആ പ്രണയമാണ് അലയടിക്കുന്നത്. ഇളം കാറ്റായി വന്ന് സാന്ത്വനിപ്പിക്കുന്നതും മഴയായി വന്ന് കുളിര് പകരുന്നതും അതുതന്നെയല്ലെ.        
              അലയടിച്ചു വരുന്ന സുനാമിയിലും നാശമില്ലാഴ്മയുടെ സന്ദേശമെത്തിച്ച് അനുഗ്രഹമാക്കുന്നതും നീ തന്നെയല്ലെ. രോഗം കഷ്ടപ്പെടുത്തുമ്പോള്‍ മരുന്നായി ഉള്ളില്‍ ആശ്വാസമാകുന്നതും നീ തന്നെയാകുന്നു. ഓരോ ശ്വാസത്തിലും ഓരോ കോശത്തിലും ഓരോ തുടിപ്പിലും നിറഞ്ഞ് പുഞ്ചിരി തൂകി ആശ്വസിപ്പിക്കുന്ന കാലമേ നീ തന്നെയാണ് എല്ലാം. നീ തന്നെയാണ് സാക്ഷി.         
                    നീ മാത്രമേയുള്ളൂ. ആരുമാരും തല ഉയര്‍ത്താത്ത അനുഗ്രഹ തീവൃതയാകുന്നു ആ അനുഗ്രഹം. അതു തന്നെയാവണം അനുഭവം.

No comments:

Post a Comment