Friday 22 July 2011

രണ്ട് മരണങ്ങള്‍

     രിക്കല്‍ റസൂലുള്ളാ സഹാബത്തിനോട് ചോദിച്ചു ഭൂമിക്ക് മുകളിലൂടെ നടക്കുന്ന മയ്യിത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന്. ഇല്ല എന്ന് സഹാബത്ത് മരുപടി പറഞ്ഞപ്പോള്‍ നബി സിദ്ധീക്കുല്‍ അക്ബറിനെയാണ് ചൂണ്ടി കാണിച്ചത്.
   മരിക്കുന്നതിന് മുമ്പേയുള്ള മരണം ആസ്വദിച്ച മഹാനായിരുന്നു സിദ്ധീക്കുല്‍ അക്ബര്‍(റ)
. ആഗ്രഹങ്ങള്‍ വെടിഞ്ഞ് റസൂലുള്ള എന്ന ബഹറില്‍ അലിഞ്ഞില്ലാതായ അനുരാഗി. മരണത്തിന് വേണ്ടിയാണ് ഓരോ അനുരാഗിയും യാത്ര തുടരുന്നത്. കത്തിക്കാളുന്ന പ്രണയാഗ്നിയില്‍ കത്തിക്കരിഞ്ഞ് സ്വയമില്ലാതാകുമ്പോളാണ് അവന്‍ തന്റെ പ്രയാണ സുഖം അനുഭവിക്കാന്‍ തുടങ്ങുന്നത്.
   പിന്നീട് അവന് ഭയമില്ല. അവന്‍ പുഞ്ചിരി തൂകി, ചിലപ്പോള്‍
ലിതങ്ങള്‍ പറഞ്ഞ് വഴിയിലൂടെ (ഥരീഖ) കടന്ന് പോകും.
    ഒരിടത്തൊരാള്‍ ഉണ്ടായിരുന്നു.അയാള്‍ക്ക് കോടതിയില്‍ കറേ തീര്‍പ്പാകാത്ത കേസുകള്‍ ഉണ്ടായിരുന്നു. സ്വത്തിനോടും പണത്തിനോടും അടക്കാനാവാത്ത ആര്‍ത്തിയുള്ളയാള്‍.
      മരിക്കാന്‍ കിടന്നപ്പോള്‍ വേദന സഹിക്കാനാവാതെ അയാള്‍ ഇറങ്ങി ഓടി. അഞ്ചാറ് ആളുകള്‍ ചേര്‍ന്ന് പിടിച്ച് വെച്ചിട്ടും അയാള്‍ കുതറി ഓടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. അങ്ങനെ ബലമായി പിടിച്ചുവെച്ച പത്തില്‍ കൂടുതല്‍ കരങ്ങളുടെ ബലത്തില്‍ അയാള്‍ നിലവിളിയോടെ മരണം അയാളെ കീയടക്കി.
    മറ്റൊരാളുടെ മരണം ഫലിതങ്ങള്‍ പറഞ്ഞ് ചിരിച്ച് കൊണ്ടായിരുന്നു. മരണാസന്നമായ ലക്ഷണങ്ങള്‍ അയാളുടെ മുഖത്ത് പ്രഘടമായിരുന്നു. എന്നാലും ചുറ്റും കൂടിയിരുന്നവരോട് അയാള്‍ ഫലിതങ്ങള്‍ പറഞ്ഞ് കൊണ്ടിരുന്നു. ചിരി അടക്കാനാവാതെ ഒരാള്‍ ചോദിച്ചു. ഈ സമയത്തും എന്താ ഇങ്ങനെ തമാശകള്‍ പറയുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ സുഖം അനുഭവിക്കുന്നത് ഈ നിമിഷത്തിലാണ്. ഇപ്പോള്‍ പറയാത്ത ഫലിതം എനിക്കെപ്പോഴാണ് പറയാനാവുക.
    അയാള്‍ എല്ലാവരേയും കുടുകുടേ ചിരിപ്പിച്ച് സ്വയം ചിരിയായി ആ ചിരിയില്‍ അലിഞ്ഞ് ചേര്‍ന്നു..

No comments:

Post a Comment