Thursday 14 July 2011

                           മാന്ത്രികധ്വനി
      ജിഹാദ് യുദ്ധമാണ്. യുദ്ധമെന്നത് ലോകം ഞെട്ടലോടെ കേള്‍ക്കുന്ന പദവും. വാളും പരിചയും കുതിരപ്പടയും ആനപ്പടയും കഴിഞ്ഞ് അണുആറ്റം ബോംമ്പുകളുടെ കാലത്താണ് നാം ഇന്ന്. എന്തും എപ്പോഴും സംഭവിക്കാവുന്ന ഭീകരമായ ജിഹാദുകളുടെ നടുവില്‍ സ്വസ്തത നശിച്ച്, വേവലാതി പൂണ്ട് നാം ഓടാനൊരിടമില്ലാതെ യുദ്ധഭൂമിയില്‍ തനിയെ.
    ആരാണ് ഈ രണഭൂമിയില്‍ നിന്നും എന്നെ രക്ഷിക്കുക. എല്ലാ കരങ്ങളും ആയുധങ്ങളേന്തി, ബോംമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച്, ഉള്ളില്‍ തുടിക്കുന്ന രോഷാഗ്നി അധരങ്ങളില്‍ മറച്ചുപിടിച്ച്, ഏതു സ്നേഹ സാന്ത്വനത്തെയാണ് വിശ്വസിക്കേണ്ടത്. ഒന്നുമറിയാതെ സ്നേഹം വിശക്കോപ്പയാണെന്ന് തെറ്റിദ്ധരിച്ച് വിലങ്ങി നില്‍ക്കുമ്പോള്‍ അതാ അവിടെ ഒരു മാന്ത്രിക ധ്വനി മുഴങ്ങി കേള്‍ക്കുന്നു. ബദ്റ് യുദ്ധം ജയിച്ച് വരുന്ന സാഹസികതയുടെ അലയൊലി. നിലനില്‍പ്പിനും അധിജീവനത്തിനും വേണ്ടിയുള്ള പോരാട്ടം ജയിച്ച് സന്തോഷാധിക്യത്താല്‍ വീര്‍പ്പ് മുട്ടുന്ന സഹാബത്ത്.
    നബിയെ നമ്മള്‍ വിജയ ശ്രീലാളിതരായിരിക്കുന്നു.

      ഇത് വളരെ ചെറിയ യുദ്ധം. വലിയ യുദ്ധം സ്വന്തം നഫ്സിനോടുള്ള യുദ്ധമാണ്. അത് ജയിച്ചവനാണ് വിജയി.ജിഹാദെന്ന അകപ്പൊരുള്‍ വെളിവാക്കിയ തിരുവചനം. ഇച്ഛകള്‍ക്കും പച്ചകള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചവനാരാണോ അവനാണ് ജിഹാദി. അവനാണ് പോരാളി. സ്വന്തം നഫ്സ് ആയുധങ്ങളേയും പടയാളികളേയും നിരത്തി സ്വന്തത്തിനെ അറിയാന്‍ വിലക്കുന്ന യുദ്ധമുന്നേറ്റത്തെ തടുക്കാനറിയാതെ പുറം തിന്മകളിലേക്ക് മുഖം തിരിക്കുന്നവന്‍ എത്രത്തോളം വിഢിയാണ്.
            ജിഹാദ് സ്വയം പ്രഖ്യാപിക്കപ്പെടണം. പടപൊരുതി, ബോംമ്പുകള്‍ എറിഞ്ഞ് തകര്‍ക്കേണ്ട കോട്ടകള്‍ തകര്‍ത്ത്, ശത്രു പാളയങ്ങളില്‍ അങ്കലാപ്പ് പടര്‍ത്തുന്ന ഹിക്മത്തിന്റെ അരുളപ്പാടിലൂടെ വിജയക്കൊടി ഭൂമധ്യരേഖയില്‍ പാറിക്കണം. പിന്നെ യുദ്ധമില്ല. ജിഹാദി രക്തസാക്ഷിയായി. രക്തസാക്ഷി സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗീയ പൂന്തോപ്പില്‍ ലിഖാ കാണാത്ത ഒരു നിമിഷവും അവിടെ ഇരിക്കാനാവില്ല. അവന്‍ ഓടിയിറങ്ങിപ്പോവും. രക്തസാക്ഷിത്ത്വത്തിന്റെ പരകോടിയില്‍ നീ ചെന്നാല്‍ പാറിപ്പറക്കുന്ന സവിതത്തില്‍, ഇല്ലാഴ്മയുടെ അനന്തതയില്‍ ലയന സുഖത്തില്‍ വിജയശ്രീലാളിതനായി നിനക്ക് ശാന്തനാകാനാവും. 

No comments:

Post a Comment