Monday 1 August 2011

ശുദ്ധമായപാലും കലക്കവെള്ളവും


        രിക്കല്‍ ഒരു പണ്ഡിതന്‍ ഒരു സൂഫി ഗുരുവിനെ കാണാന്‍പോയി. ഗുരു പണ്ഡിതന്റെ മുഖത്തേക്ക് നോക്കി.
        പണ്ഡിതന്‍ പറഞ്ഞു.
        'ഞാന്‍ പള്ളിദര്‍സ്സില്‍ 10 കൊല്ലം ഓതി പഠിച്ചിട്ടുണ്ട്. കോളജില്‍ 5 കൊല്ലം. അറബിയും ഇംഗ്ളീഷുമറിയാം. കുറേ കിത്താബുകള്‍ എഴുതീട്ടുണ്ട്. എന്നെ ശിഷ്യനായി സ്വീകരിക്കണം.'
        ഗുരു കുറേനേരം മൌനത്തിലായിരുന്നു. എന്നിട്ട് അയാളോട് പറഞ്ഞു.
        കലക്കവെള്ളം നിറഞ്ഞ പാത്രത്തിലേക്ക് ശുദ്ധമായ പാലൊഴിക്കാന്‍ കഴിയില്ല. കലക്കവെള്ളം ഒഴിച്ച് കളഞ്ഞ് കാലിയായ പാത്രവുമായി വരിക.അപ്പോള്‍ ആലോചിക്കാം.
        പാണ്ഡിത്യം എന്ന അഹംഭാവമാകുന്ന കലക്കവെള്ളം നിറച്ച പാത്രവുമായി ഒരു ഗുരുവിനെ സമീപിച്ചാല്‍ കലക്കവെള്ളം ഒഴിച്ച് കളയാതെ ശുദ്ധമായ പാല് എങ്ങ്നെയാണ് അയാളുടെ പാത്രത്തിലേക്ക് ഒഴിക്കാനാവുക.
         പണ്ഡിതനെ ഗുരു മടക്കി അയച്ചു.

No comments:

Post a Comment