Thursday 4 August 2011

ത്യധ്വനി
             ഹാദത്ത് അള്ളാഹുവിന്റ രഹസ്യമാണ്. അള്ളാഹു എവിടെയെന്ന് ോദിച്ചാല്‍ അതില്ലാത്ത ഒരണുമണി സ്ഥലം എവിടെയുണ്ടന്നാണ് മറു ചോദ്യം. ശഹാദത്ത് അറിയുന്നവന്റെ ഉള്ളില്‍ സ്നേഹം പിറവിയെടുക്കും. അവന് പിന്നെ സ്നേഹിക്കാനെ അറിയൂ. സ്നേഹം അവന്റെ സ്ഥായിഭാവമായിമാറും. അകത്തെ രഹസ്യ കവാടങ്ങള്‍ എല്ലാം തുറക്കപ്പെടും. അവിടെ ശത്രുവിനെ പോലും സ്നേഹം കൊണ്ട് പൊതിയുന്ന ആര്‍ദ്രത ഒഴുകി ഒലിക്കും. അവനെ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയാവും.
           ഇവിടെ സ്വയം നിരീക്ഷിക്കപ്പെടുകയാണ്. സ്വന്തം ഉള്ളത്തെ വിചാര വികാരങ്ങളെ, ചിന്തയില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ചിത്മില്ലാഴ്മയെ ഓരോനിമിശവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു സ്തീയെ കാണുംമ്പോള്‍ മുഖത്തില്‍ ഒരു വൈകാരിക ചലനങ്ങളും സംഭവിക്കുന്നില്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ കാമത്തിന്റെ പത്തി ഉയരുന്നുണ്ടോ. ശത്രുവിനെ കാണുമ്പോള്‍ ചിരിച്ച് കൊണ്ടിടപെടാന്‍ നമുക്കാവും. അയാളോടുള്ള ഇഷ്ടക്കേട് മനസ്സില്‍ പ്രശ്നമായി നിലനില്‍ക്കുന്നുണ്ടോ. ഇങ്ങിനെ ഓരോ നിമിശവും ശ്രദ്ധയില്‍ സദാ ജാഗ്രതയില്‍ നില്‍ക്കുമ്പോള്‍ നമ്മളെന്താണെന്ന്, നമ്മുടെ അകക്കാമ്പിലെ ചലന മറിമായങ്ങളെന്തൊക്കെയാണെന്ന് നമുക്കറിയാനാവും. നമ്മളെ വഴിപിഴപ്പിക്കുന്നവന്റെ വരവ്. നമ്മുടെ നഫ്സ് നമുക്ക് നേരെ പഴറ്റാനൊരുങ്ങുന്ന യുദ്ധ തന്ത്രങ്ങളുടെ അകപ്പൊരുള്‍ എല്ലാം ഉള്ളില്‍ തെളിഞ്ഞ് വരും. അപ്പോള്‍ മെല്ലെ വളരെ ശാന്തമായി നമുക്കതിനെ നേരിടാനാവും. ശൈഖുല്‍ അഅളം മുഹിയുദ്ധീന്‍ ശൈഖ് (റ) തങ്ങള്‍ക്ക് നൂറില്‍പ്പരം കപ്പലുകള്‍ ഉണ്ടായിരുന്നു. ശൈഖിന്റെ അടുത്തെത്തിയ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഒരു കപ്പല്‍ കടലില്‍ തകര്‍ന്നുപപോയിരിക്കുന്നു. 
              ശൈഖവര്‍കള്‍ കണ്ണുകളടച്ച് ഒരല്‍പ്പ നിമിശം നിന്ന ശേഷം കണ്ണുകള്‍ തുറന്നു വിവരം പറഞ്ഞ ആളുടെ മുകത്തേക്ക് നോക്കി പറഞ്ഞു. അല്‍ഹംദുലില്ലാ.
    പിന്നേയും കുറേനേരം കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു സന്തോഷകരമായ വാര്‍ത്തയുമായിട്ടെത്തി. തങ്ങളുടെ കപ്പലല്ലാ തകര്‍ന്നത്. അത് വേറേ കപ്പലാണ്. അപ്പോഴും ശൈഖ് കണ്ണടച്ച് കുറേനേരം ധ്യാനത്തിലായി. പിന്നെ പറഞ്ഞു അല്‍ഹംദുലില്ലാ. രണ്ടവസരത്തിലും ഒരേ മറുപടി പറഞ്ഞതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങിനെയായിരുന്നു. രണ്ട് തവണയും ഞാനെന്റെ ഉള്ളിലേക്ക് നോക്കി. ദുഖമോ സന്തോഷമോ സംഭവിക്കാത്ത ശാന്തത കളിയാടുന്ന ഉള്ളറിഞ്ഞപ്പോയാണ് തങ്ങള്‍ അല്‍ഹംദുലില്ലാ പറഞ്ഞത്.    

No comments:

Post a Comment